തിരൂർ ഡൗൺ ബ്രിഡ്ജ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു



തിരൂർ:
തിരൂർ ഡൗൺ ബ്രിഡ്ജ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. ചടങ്ങിൽ തിരൂർ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും രണ്ടാം വാർഡ് കൗൺസിലറുമായ ടി. ഇ. അബൂബക്കർ (ബാബു) ദേശീയപതാക ഉയർത്തി.

തുടർന്ന് നടന്ന ചടങ്ങിൽ ഷാഫി പൊയിലിശ്ശേരി സ്വാതന്ത്ര്യദിന ആശംസ പ്രസംഗം നടത്തി. ഡൗൺ ബ്രിഡ്ജ് ക്ലബ്ബ് പ്രസിഡന്റ്‌ അഷ്‌റഫ്‌, വൈസ് പ്രസിഡന്റ്‌ താഹിർ, വുമൺസ് വിംഗ് ട്രഷറർ ഫർസാന, എക്സിക്യൂട്ടീവ് അംഗങ്ങളായ ജലീൽ, തൽഹത് (ബാവ), നിസാർ എന്നിവർ സംസാരിച്ചു.

രക്ഷാധികാരികളായ സിറാജ് ബാവ, ഇസ്മായിൽ ടി. കെ, ക്ലബ്‌ അംഗങ്ങളായ മുജീബ്, റാഷിദ്‌ കെ, ഹക്കീം തുടങ്ങി നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ