ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് എം ഇ ടി തിരൂർ സെൻട്രൽ സ്‌കൂൾ കലാമേള



തിരൂർ:
ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് എം ഇ ടി തിരൂർ സെൻട്രൽ സ്‌കൂൾ കലാമേളയായ ആർട്ടെക്‌സിന് തുടക്കമായി. ലഹരിയെന്ന മാരക വിപത്തിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശം കേന്ദ്ര പ്രമേയമാക്കിയായിരുന്നു കലാമേള. ചടങ്ങിൽ ഓപറേഷൻ തൂഫാൻ ക്യാമ്പയിനിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർഥികൾ ഗാനശിൽപ്പം അവതരിപ്പിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി നസീർ കലാമേള ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപൽ മുസ് ലിയാർ സജീർ അധ്യക്ഷത വഹിച്ചു. ഗായകൻ അനീഷ് മുഖ്യാതിഥിയായി.
എം ഇ ടി ട്രസ്റ്റ് സെക്രട്ടറി അബ്ദുർറഹ്മാൻ മുഈനി മുഖ്യപ്രഭാഷണം നടത്തി. മോറൽ സ്റ്റഡീസ് എച്ച് ഒ ഡി സൈതലവി ബാഖവി, വൈസ് പ്രിൻസിപൽ കെ കെ ബീന, പ്രോഗ്രാം കൺവീനർ അമീൻ അഹ്‌സനി, കെ ജി ഹെഡ് എ സൽമത്ത് എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി എം ഇ ടി കാമ്പസിൽ നടക്കുന്ന ഫെസ്റ്റിൽ നാല് വേദികളിലായി 185 ഇനങ്ങളിൽ എണ്ണൂറിലധികം മത്സരാഥികളാണ് മാറ്റുരക്കുന്നത്.

facebook

വളരെ പുതിയ വളരെ പഴയ