തിരൂർ: പ്രദേശത്തെ ആരോഗ്യ സൗഹൃദ കൂട്ടായ്മയായ തൃപ്രങ്ങോട് ജെന്റിൽ ടീമിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു. റിട്ട. ജവാൻ പാണാട്ട് ശശികുമാർ ദേശീയപതാക ഉയർത്തി.
ചടങ്ങിൽ ജെന്റിൽ ടീം ചെയർമാൻ സി.പി. സുബൈർ അധ്യക്ഷത വഹിച്ചു. പി.കെ. രതീഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് അംഗം കുന്നത്ത് ഷൗക്കത്ത്, ഷാജി പാണാട്ട്, എം. മുഹമ്മദ് ബഷീർ, കെ.പി. അബ്ദുൽ ജലീൽ, പി. ആഷിഖ്, ഷബീർ (പ്രിന്റ് ഹൗസ്), ടി.പി. പ്രജിത്ത്, ടി.കെ. മുസ്തഫ, നാസർ ബീരാഞ്ചിറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ